ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍

ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി തടയില്‍ വീട്ടില്‍ കുഞ്ഞുമോന്‍(46) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അതിജീവിതയുമായുള്ള പരിചയം മുതലെടുത്ത് ഞായറാഴ്ച ഉച്ചയോടെ മറ്റുള്ളവരുടെ ശ്രദ്ധ എത്താതിരുന്ന സമയം നോക്കി ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറ
ത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിജു, ജിഷ്ണു, ഷാജിമോന്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement