കഞ്ചാവുമായി യുവാവ് പിടിയില്‍

കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.250 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ചവറ തോട്ടിന് വടക്ക്, മുല്ലവയല്‍ തെക്കതില്‍ വീട്ടില്‍ ജിതിന്‍ (27) ആണ് ചവറ പോലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയി
ലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയി
ലാണ് പ്രതിയുടെ വീട്ടിനുള്ളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.

Advertisement