കാസർകോട് കേന്ദ്ര സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്. സർവകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പി എച്ച് ഡി വിദ്യാർഥിയായിരുന്നു റൂബി

ഇന്ന് രാവിലെയാണ് റൂബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടം നടത്തും. മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തതയില്ല.

Advertisement