ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി…. ബ്ലാക്ക് മാജിക്കെന്ന് സംശയം…. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നതായി പോലീസ്

അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹത. മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ചത് ബ്ലാക്ക് മാജിക്കെന്നാണ് സംശയം.
കോട്ടയം സ്വദേശികളായ ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ ഭാര്യ ദേവി ഇവരുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ ആര്യ എന്നിവരാണ്് മരിച്ചത്. നവീന്റെയും ദേവിയുടെതും പ്രണയവിവാഹമായിരുന്നു. മരിച്ച ആര്യയുടെ വിവാഹം അടുത്ത മാസം നടക്കേണ്ടതുമായിരുന്നു. മരണവിവരം അറിഞ്ഞ് ദേവിയുടെ ബന്ധുക്കള്‍ അരുണാചലില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുയുള്ളു. കൂടാതെ മരണത്തിലേക്ക് നയിച്ച കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് ഇവരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പരിശോധിക്കും.
മൃതദേഹം കണ്ടത് രക്തംവാര്‍ന്ന് മരിച്ചനിലയിലും ദേഹമാസകലം മുറിവേറ്റ നിലയിലുമാണ്. നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നതായി പൊലീസ് പറയുന്നു.
ദമ്പതികളും യുവതിയും ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 27 മുതല്‍ ആര്യയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.

Advertisement