അർധരാത്രി നടുറോഡിൽ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ ജീവനും കൊണ്ടോടി

കൊച്ചി:കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയിൽ അർധരാത്രി കൂടോത്ര പൂജ .ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം.
രാത്രി ഇതുവഴി ഇരുചക്രവാഹനത്തിൽ വന്നവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻ കോഴിയും വിളക്കും കൊളുത്തി വച്ചായിരുന്നു കവലയുടെ നടുവിൽ പൂജ നടന്നത്.

ആളുകളെ കണ്ടതോടെ പൂജ നടത്തിയവർ ഓടി പോകുകയായിരുന്നു. നാട്ടുകാർ സംഭവ സ്ഥലത്തു നിന്നും പൂവൻ കോഴിയും മറ്റ് വസ്തുക്കളും രാവിലെയാണ് കണ്ടെത്തിയത്. നാട്ടുകാർ പോത്താനിക്കാട് പൊലീസിൽ അറിയിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ കവലയിൽ പൂജനടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisement