ഘാനയില്‍ 63-കാരനായ പുരോഹിതന്‍ 12 കാരിയെ വിവാഹം ചെയ്തു… പ്രതിഷേധം ശക്തം

ഘാനയില്‍ നടന്ന ശൈശവ വിവാഹത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നു. രാജ്യത്ത് ശൈശവ വിവാഹം നിയമവിധേയമല്ലെന്ന സാഹചര്യം നിലനില്‍ക്കെയാണ് 63 കാരനായ ഒരു പുരോഹിതന്‍ 12 വയസുള്ള പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ ആറാം വയസില്‍ തന്നെ ഇയാളുമായുള്ള വിവാഹം പറഞ്ഞുറപ്പിച്ചിരുന്നു. ആചാരപരമായ ചടങ്ങില്‍ പുരോഹിതനായ നുമോ ബോര്‍കെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്‍ ആണ് വിവാഹം കഴിച്ചത്.
പ്രാദേശിക വാര്‍ത്താ ചാനലായ അബ്ലേഡ് സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വിവാഹ ഫോട്ടോ പങ്കിട്ടുണ്ട്. വിവാഹത്തിന് നിരവധി ആളുകള്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി ഈ വിവാഹം ആചാരത്തിന്റെ ഭാഗമാണെന്നും പുരോഹിതന്റെ ഭാര്യയാകാന്‍ അവളെ തെരഞ്ഞെടുത്തതാണെന്നും അതിനായുള്ള തയ്യാറെടുപ്പുകള്‍ പെണ്‍കുട്ടി നടത്തിയിട്ടുണ്ടെന്നും മതമേലധികാരികള്‍ വിശദീകരിക്കുന്നു. മാത്രമല്ല ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് തടസമൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ വാദിക്കുന്നു. നുങ്കുവ വംശത്തിലുള്ള പുരോഹിതനാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

Advertisement