നയപ്രഖ്യാപന പ്രസംഗം ഒരു മിനുട്ടിൽ ഒതുക്കിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു
പ്രതിപക്ഷം

തിരുവനന്തപുരം. നയപ്രഖ്യാപന പ്രസംഗം ഒരു മിനുട്ടിൽ ഒതുക്കിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു
പ്രതിപക്ഷം.ഭരണഘടന ബാധ്യത നിറവേറ്റാതെ ഗവർണർ ആരിഫ് മുഹമ്മദ് കേരള നിയമസഭയെ
അവഹേളിച്ചുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോഴാണ്
പ്രസംഗം പൂർണമായും വായിക്കാതിരിക്കുന്നതെന്നും സർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ വായിച്ചുവെന്നും
മന്ത്രിമാരും പ്രതികരിച്ചു.ഗവർണറുടെ അതൃപ്തി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെനന്നായിരുന്നു
ബിജെപിയുടെ കുറ്റപ്പെടുത്തൽ.


ഗവർണർ – സർക്കാർ പോര് നാടകമെന്ന ആവർത്തിച്ച പ്രതിപക്ഷം ഗവർണറെയും സർക്കാരിനെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ്.അവസാന ഭാഗം മാത്രം വായിച്ചു പോയത് നിയമസഭയോടുള്ള അവഹേളനമെന്നു വിമർശിക്കുമ്പോഴും,സർക്കാരും ഗവർണറും തമ്മിലുള്ള നാടകത്തിന്റെ അന്ത്യമാണ് സഭയിൽ കണ്ടതെന്നും കുറ്റപ്പെടുത്തി


നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കാര്യമായ വിമർശനമില്ലെന്നും പ്രതിപക്ഷം ആക്ഷേപിക്കുന്നു.അവസാന ഭാഗമാണെങ്കിലും നയപ്രഖ്യാപനം ഗവർണർ വായിച്ചു സഭ രേഖ ആയതിന്റെ ആശ്വാസം ഇടതുമുന്നണിക്കുണ്ട്.ഗവർണർക്കെതിരെയുള്ള വിമർശനം മന്ത്രിമാർ മയപ്പെടുത്തി.ഒത്തുതീർപ്പിന്റെയും വഴങ്ങലിന്റെയും കാര്യമില്ലെന്നും സർക്കാർ
കാഴ്ചപ്പാടുള്ള അവസാന ഭാഗം തന്നെയാണ് ഗവർണർ വായിച്ചതെന്നും മന്ത്രിമാർ പ്രതികരിച്ചു

ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ഇടതു മുന്നണിയുടെ അന്തഃസത്ത നഷ്ടപ്പെടുത്തിയെന്നു ബിജെപിയും
വിമർശിച്ചു


നിലപാടിൽ വിട്ടു വീഴ്ചയില്ലെങ്കിലും നിയമസഭ സമ്മേളനം അവസാനിക്കും വരെ ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന വിലയിരുത്തൽ ഇടതു മുന്നണിക്കുണ്ട്.

Advertisement