മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മ പെരുന്നാൾ;അനുസ്മരണ സമ്മേളനവും തീർത്ഥാടകർക്ക് സ്വീകരണവും ഇന്ന്

Advertisement

ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മ പെരുന്നാളിന്റെ ഭാഗമായി മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ അനുസ്മരണ സമ്മേളനവും തീർത്ഥാടകർക്ക് സ്വീകരണവും ഇന്ന് നടക്കും.രാവിലെ 7.15 നു
അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ
അപ്രേമിന്റെ കാർമികത്വത്തിൽ കുർബാന,9.30 നു ക്രിസ്തീയ സംഗീതാർച്ചന,10.30നു നടന്ന അനുസ്മരണ സമ്മേളനം കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിക്കുംസീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തും.ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിച്ചു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗ്ഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഫാ.തോമസ് വർഗ്ഗീസ് ചാവടിയിൽ, ഫാ.സാമുവൽ.റ്റി. ജോർജ് എന്നിവർ പ്രസംഗിച്ചു.. വൈകിട്ട് 4നു തീർത്ഥാടകർക്ക് സ്വീകരണം.6 45നു അനുസ്മരണ സന്ദേശം തുമ്പമൺ ഭദ്രാസനാധിപൻ
ഡോ. എബ്രഹാം മാർ സെറാഫിം നടത്തും. തുടർന്ന് പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് പുതിയ വഴിയിൽ കൂടി കുരിശിങ്കൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം പഴയ വഴിയിൽ കൂടി പള്ളിയിൽ എത്തും. തുടർന്ന് ശ്ശൈഹീക വാഴ്വ്വ്.

Advertisement