തൃശൂർ പൂരം തറവാടക തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം നാളെ

തിരുവനന്തപുരം:
തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ . പൂരം എക്സിബിഷൻ തറവാടക സംബന്ധിച്ച് തർക്കം ചർച്ച ചെയ്യാൻ യോഗം വിളിച്ചു. ഓൺലൈനായി വൈകിട്ട് 7 30നാണ് യോഗം . പാറമേക്കാവ് തിരുവമ്പാടി ദേവസത്തിന്റെ പ്രതിനിധികൾ കൊച്ചിൻ ദേവസ്വം ബോർഡ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു എന്നിവർ പങ്കെടുക്കും. ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശ്ശൂരിൽ എത്താനിരിക്കെ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി ഉൾപ്പെടെ ശ്രമം തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. ജനുവരി രണ്ടിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പകൽ പൂരവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം പാറമേക്കാവ് ദേവസ്വം മിനി പൂരം സംഘടിപ്പിക്കാനും ആലോചിക്കുന്നതിനിടയിലാണ് പ്രശ്നപരിഹാരത്തിനുള്ള നീക്കം.

Advertisement