ആലപ്പുഴയിൽ 14 വയസ്സുകാരനെ പോലീസ് സ്റ്റേഷനിലിട്ട് മർദ്ദിച്ചതായി പരാതി

ആലപ്പുഴ: അന്യസംസ്ഥാ തൊഴിലാളിയുടെ പ്രായപൂർത്തിയാത്ത മകനെ പോലീസ് മർദ്ദിച്ചതായി പരാതി. കുട്ടിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മർദ്ദിച്ചത്. മണ്ണഞ്ചേരി പോലീസിനെതിരെയാണ് പരാതി .
കുട്ടിയുടെ മുതുകിൽ ചവിട്ടുകയും ലാത്തി കൊണ്ട് കൈയ്യിൽ അടിക്കുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. ആറ് മണിക്കുർ കഴിക്കാണ് കുട്ടിയെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. പ്രായ പൂർത്തിയാകാത്ത ആളാണന്നറിയില്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

Advertisement