കേരള യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ വിമർശനവുമായി വൈസ് ചാൻസിലർ

Advertisement

തിരുവനന്തപുരം . കേരള യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ വിമർശനവുമായി വൈസ് ചാൻസിലർ. യൂണിവേഴ്സിറ്റിക്ക് കീഴിലെ ഹോസ്റ്റലുകളുടെ അസൗകര്യവും പരീക്ഷ നടത്തിപ്പിലെ വീഴ്ചയും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. എസ്എഫ്ഐ പ്രവർത്തകർ ബാലിശമായി പെരുമാറുന്നു എന്നാണ് വൈസ് ചാൻസലറുടെ വിമർശനം..വിസിയുടെ നടപടികള്‍ യൂണിവേഴ്സിറ്റിയെ
നശിപ്പിക്കുന്നു എന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ വാദം. എന്നാൽ ആരോപണങ്ങളെ തള്ളി വിസി മോഹനൻ കുന്നുമ്മൽ രംഗത്തെത്തി. താൻ ചുമതലേറ്റതിനുശേഷം പരീക്ഷകൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും, പുതിയ ഹോസ്റ്റലുകൾ പണിയാനുള്ള പണി ആരംഭിച്ചതായും വി സി പറയുന്നു.എസ്എഫ്ഐയും വിസിയും പരസ്പരം തമ്മിലടിക്കുമ്പോൾ സർവ്വകലാശാലയുടെ അവസ്ഥ ആകെ അവതാളത്തിലാണ്. പരീക്ഷ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ആസ്ഥാനത്ത്‌ കുത്തിയിരുപ്പ് സമരം നടത്തിയത്. റാങ്കിങ്ങിൽ ഒന്നാമത് എത്തുമ്പോഴും പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിൽ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കേരള യൂണിവേഴ്സിറ്റി ഏറെ പിന്നിലാണ്.

Advertisement