ആലപ്പുഴയിൽ എൻഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനെതിരെ എല്‍ഡി എഫ് പ്രതിഷേധം,ശോഭാസുരേന്ദ്രന്റെ പ്രചരണ ബോർഡുകളും ചിഹ്നവും മറച്ചു

ആലപ്പുഴ.എൻഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനെതിരെ എല്‍ഡി എഫ് പ്രതിഷേധം. പോളിംഗ് സ്റ്റേഷനിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്
നൂറു മീറ്റർ അകലം പാലിക്കാത്തതിനെ ചൊല്ലിയായിരുന്നു എൽഡിഎഫ് പ്രതിഷേധം. ഇടതു സ്ഥാനാർത്ഥി എ എം ആരിഫിന്റെ പ്രചരണ ബോർഡുകൾ പോളിംഗ് സ്റ്റേഷനു മുന്നിൽ കൊണ്ടുവച്ചായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും അമ്പലപ്പുഴ ഡിവൈഎസ്പിയും സ്ഥലത്തെത്തി. തുടർന്ന്
എൻഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെ ശോഭാസുരേന്ദ്രന്റെ പ്രചരണ ബോർഡുകളും ചിഹ്നവും മറച്ചു. എൽഡിഎഫ് പ്രതിഷേധം ആലപ്പുഴയിൽ ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് എത്തുമെന്ന തോൽവി ഭയത്താൽ ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ

Advertisement