വൈകല്യത്തെ മറികടന്ന്:സിവിൽ സർവ്വീസ് പരീക്ഷയിൽ സ്വർണ്ണ തിളക്കവുമായി പാർവ്വതി

അമ്പലപ്പുഴ: പാൽപ്പായസത്തിൻ്റെ മാധുര്യമൂറുന്ന നാട്ടിൽ നിന്ന് സിവിൽ സർവീസിൽ സ്വർണത്തിളക്കവുമായി പാർവതി. ആശുപത്രി കിടക്കയിൽ നിന്ന് പരീക്ഷാ ഹാളിലേക്ക് പോയി പരീക്ഷയെഴുതിയ പാർവതിക്ക് സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയമാണ് ലഭിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് അമ്പാടിയിൽ ഗോപകുമാർ ശ്രീലതാ.എസ്.നായർ ദമ്പതികളുടെ മകൾ പാർവതി ഗോപകുമാറിനാണ് സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് ലഭിച്ചത്. വൈറൽ പനി ബാധ്ച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ 3 ദിവസം ഐ.സി.യുവിലടക്കം 10 ദിവസം ചികിത്സയിലായിരുന്നു പാർവതി.

മാസങ്ങൾ നീണ്ട പoനം പാഴാകുമെന്ന ആശങ്കയായിരുന്നു. ഒടുവിൽ പനി ഭേദമായതോടെ ആശുപത്രിയിൽ നിന്ന് നേരെ പരീക്ഷാ ഹാളിലേക്ക്.ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടം കൈവരിച്ചതിൻ്റെ ആഹ്ളാദത്തിലാണ് ഈ കുടുംബം.2010 ൽ പിതാവുമായി ബൈക്കിൽ പോകുമ്പോൾ അപകടമുണ്ടായതിനെത്തുടർന്ന് വലതു കൈയുടെ മുട്ടിന് താഴെ മുറിച്ചു മുറിച്ചു മാറ്റേണ്ടി വന്നു.ഇപ്പോൾ കൃത്രിമക്കൈയാണ് പിടിപ്പിച്ചിരിക്കുന്നത്.

ഇടത് കൈ കൊണ്ടാണ് ഇപ്പോൾ എഴുതുന്നത്.1 മുതൽ 5 വരെ കാക്കാഴം സ്കൂളിലും 6 മുതൽ 10 വരെ ചെന്നിത്തല നവോദയാ സ്കൂളിലുമായിരുന്നു പഠനം. പ്ലസ് ടു വിദ്യാഭ്യാസം അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലുമായിരുന്നു.എൽ.എൽ.ബി പൂർത്തിയാക്കി എൻറോൾ കഴിഞ്ഞ പാർവതി ഇംഗ്ലീഷിൽ നിരവധി ലേഖനങ്ങളുമെഴുതിയിട്ടുണ്ട്.വീട്ടിൽ 2000 ഓളം പുസ്തക ശേഖരമുള്ള പാർവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറാണ്. പിതാവ് ഗോപകുമാർ ആലപ്പുഴ കളക്ട്രേറ്റിലെ ഡപ്യൂട്ടി തഹസിൽദാറും മാതാവ് ശ്രീകല കാക്കാഴം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയുമാണ്. സഹോദരി രേവതി.

Advertisement