എൻ. സി. സി ക്യാമ്പിന് കൊട്ടിയത്ത് തുടക്കമായി

കൊട്ടിയം: സെവൻ കേരള എൻ. സി. സി. ബറ്റാലിയൻ്റെ നേതൃത്വത്തിൽ കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന് തുടക്കമായി. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ദേശീയ ഷൂട്ടിംഗ് ക്യാമ്പിലേക്കും തൽ-സൈനിക ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾ അടക്കം അറുന്നൂറ് കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

മെയ് 8ന് ക്യാമ്പ് സമാപിക്കും. സെവൻ കേരള ബറ്റാലിയൻ കമാണ്ടിംഗ് ഓഫീസർ ഗണേഷ് സിംഗ്, അസോസിയേറ്റ് എൻ സി സി ഓഫീസർ മാരായ ക്യാപ്റ്റൻ. മഹേഷ്, ലെഫ്. അഞ്ജലി, ലെഫ്. വിൽസൺ വർഗീസ്, ലെഫ്. സുധീഷ്, ഫിലിപ്പ് എം. ഏലിയാസ്, ആനന്ദ് ജോൽസില, സുബേദർ ഗിരീഷ് ചന്ദ്,
ബി. എച്ച്. എം അനീഷ്, ശ്രികുമാർ. എൻ, അജിത്ത് കെ. സി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.

Advertisement