വികാസ് സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് 22 ന്കൊറ്റംകുളങ്ങരയിൽ

ചവറ :വികാസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 22 ഞായറാഴ്ച രാവിലെ 9 മുതൽ ഒരു മണി വരെ കൊറ്റംകുളങ്ങര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ,ഡെർമറ്റോളജി,പൾമനോളജി, ഇ. എൻ. ടി വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ് പരിശോധനയ്ക്ക് എത്തുന്നത്. രോഗനിർണയത്തോടൊപ്പം മരുന്നുകളും സൗജന്യമായി ലഭിക്കും. ഇതിനുപുറമേ ഇ.സി.ജി, ബ്ലഡ് ഷുഗർ എന്നിവയുടെ പരിശോധനയും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം എത്തുന്ന 150 പേർക്കാണ് പരിശോധന.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ– 94 46 26 50 48,
80 78 11 43 92

Advertisement