ക്യാൻസറിനെ കുറിച്ചുള്ള മിഥ്യാധാരണകൾ മാറണം – ഡോ. ആന്റോ ബേബി

ചവറ.വിദ്യാഭ്യാസത്തിൽ മുൻനിരയിൽ ആണെങ്കിലും ക്യാൻസർ രോഗത്തെ അകാരണമായി ഭയപ്പെടുന്നതിലും രോഗത്തെക്കുറിച്ച് രോഗിയിൽ നിന്നും മറച്ചുവയ്ക്കുന്നതും ഗുണത്തേക്കാൾ ഏറെ ദ്രോഹരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെ അനുബന്ധ സ്ഥാപനമായ ജോസ് ഫൗണ്ടേഷന്റെ വാർഷിക പൊതുയോഗവും ആരോഗ്യ സെമിനാറും വികാസ് ഓഡിറ്റോറിയത്തിൽ നടന്നു.
രാവിലെ നടന്ന ഏഴ് ചടങ്ങിൽ പാർക്കിനെയും ഓർമ്മപ്പെടുത്തലും ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.
മൂന്നുമണിക്ക് നടന്ന ആരോഗ്യ സെമിനാർ റേഡിയേഷൻ ഓങ്കോളജി സ്പെഷ്യലിസ്റ്റ് ഡോക്ടർ ആന്റോ ബേബി ഉദ്ഘാടനം ചെയ്തു. സീനിയർ പാലിയേറ്റീവ് കെയർ ഫിസിഷൻ ഡോക്ടർ അർജുൻ ദേവരാജൻ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ കൊല്ലം ഫെയർ ഡീൽ പീറ്റർ, ലിവിടെസ് ഫാർമ ഫിറോസ് നല്ലന്തറ പങ്കെടുത്തു. ജോസ് ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ഓമനക്കുട്ടൻ, സെക്രട്ടറി ആർ ബാബുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു രാജേന്ദ്രൻ പിള്ള, ജെ.ജയിംസ് എന്നിവർ സ്വാഗതവും ബിജുകുമാർ നന്ദിയും രേഖപ്പെടുത്തി.

Advertisement