മാറുന്ന കരിക്കുലം , പ്രതീക്ഷകളും വെല്ലുവിളികളും സിമ്പോസിയം സംഘടിപ്പിച്ചു

ചവറ. ബി.ജെ.എം ഗവ.കോളേജിലെ സയൻസ് ക്ലബ്ബിന്റെ ശാസ്ത്ര പ്രദർശനത്തിന്റെ ഭാഗമായി മാറുന്ന കരിക്കുലം പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സിമ്പോസിയം
സംഘടിപ്പിച്ചു. 2024 മുതൽ ആരംഭിക്കുന്ന നാലു വർഷ ഡിഗ്രി കോഴ്സിന്റെ വിവിധ ഘട്ടങ്ങളാണ്
സിമ്പോസിയത്തിൽ ചർച്ച ചെയ്തത്. ഡോ.സുജിത്ത് വിജയൻപിള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ജോളി ബോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വിഷ്ണുനമ്പൂതിരി, ലൈജു പി , ഡോ. ആശ, രാഗേഷ് സി.എസ്. വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാർ, യൂണിയൻ ചെയർമാൻ ആർ അനന്തരാജ് എന്നിവർ ആശംസകൾ പറഞ്ഞു.

സയൻസ് ക്ലബ്ബ് കോ ഓർഡിനേറ്റർ ഡോ.സുനിൽകുമാർ ആർ സ്വാഗതവും ക്ലബ്ബ് ജനറൽ കൺവീനർ
ഡോ. ഗോപകുമാർ ജീ നന്ദിയും പറഞ്ഞു. ബി. സുരേഷ് പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

തുടർന്ന് ഡോ. മനോജ് ടി. ആർ, ഡോ. സോനു എസ്, ഡോ.അജേഷ് എസ്.ആർ, വിഷ്ണു വി എന്നിവർ

സിമ്പോസിയത്തിൽ വിഷയാവതരണം നടത്തി. കേരള സർവ്വകലാശാല സെനറ്റ് അംഗം

പ്രൊഫ. സന്തോഷ് കുമാർ എസ് മോഡറേറ്ററായിരുന്നു. 14 ന് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി ശാസ്ത്ര പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisement