സ്വകാര്യ ചികില്‍സ,ഡോക്ടറെ സസ്പെന്‍ഡു ചെയ്തു

മലപ്പുറം. ജില്ലയിലെ കുഴിമണ്ണ കുടുംബാരോഗ്യത്തിലെ അസി. സര്‍ജന്‍ ഡോ. അബ്ദുള്‍ ജലീല്‍ വല്ലച്ചിറയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സ്വകാര്യ ചികില്‍സാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തവെ മലപ്പുറം വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡോക്ടർ അബ്ദുൾ ജലീൽ വല്ലച്ചിറയെ
അറസ്റ്റ് ചെയ്തിരിരുന്നു. ഈ ഡോക്ടര്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ സ്വകാര്യ ചികില്‍സാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചതായും കണ്ടെത്തിയതിനാല്‍ അച്ചടക്കനടപടിക്ക് വിധേയമായാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്..

Advertisement