മെഡിക്കൽ കോളേജുകളിലെ പി.ജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും നടത്തുന്ന 24മണിക്കൂർ പണിമുടക്ക് ഇന്ന്

തിരുവനന്തപുരം.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ പി.ജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ 24മണിക്കൂർ പണിമുടക്ക് ഇന്ന് രാവിലെ 8ന് ആരംഭിക്കും.

വ്യാഴാഴ്ച രാവിലെ എട്ടുവരെ അത്യാഹിത വിഭാഗങ്ങളിൽ നിന്ന് ഉൾപ്പെടെ വിട്ടു നിൽക്കും. സെപ്തംബർ 29ന് നടത്തിയ സൂചന പണിമുടക്കിൽ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സമരം. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓ പി വിഭാഗത്തിന് മുന്നിൽ വിദ്യാർത്ഥികളുടെ ധർണ്ണ നടത്തും. 10 മണിക്ക് ഡിഎം ഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Advertisement