ഹൃദയം തേടുന്ന വഴി, അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന് സിനിമാതാരം മഞ്ജു വാര്യർ 23ന് തുടക്കം കുറിക്കും

അടൂര്‍ .നാടിനു നല്ല ഹൃദയം നല്‍കാന്‍ ആരോഗ്യമേഖലയിൽ 18 വർഷമായി പ്രവർത്തിക്കുന്ന അടൂരിലെ പ്രസിദ്ധമായ ലൈഫ്ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഹൃദയാരോഗ്യ സംരക്ഷണ രംഗത്തേയ്ക്കും പ്രവേശിക്കുന്നു. ‘നാടിനു നല്ല ഹൃദയം’ എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്, ഡിസംബർ 23-നു നാലു മണിക്കു പ്രമുഖ സിനിമാനടി മഞ്ജു വാര്യർ അടൂർ ലൈഫ് ലൈൻ ആശുപത്രി ക്യാംപസിൽ തുടക്കം കുറിക്കും.

കേരളത്തിലുള്ളവർക്കു മാത്രമല്ല, ലോകത്തെമ്പാടുമുള്ളവർക്കും എല്ലാ സ്പെഷ്യാലിറ്റികളിലും ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്ര കേന്ദ്രമായി അടൂരിലെ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാറുകയാണ്. ലൈഫ് ലൈൻ ഹോസ്പിറ്റൽ സ്ഥാപകനും ചെയർമാനുമായ ഡോ.എസ്.പാപ്പച്ചൻ, ആരോഗ്യ രംഗത്ത് പതിറ്റാണ്ടുകളുടെ പാര്യമ്പര്യമുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റും വന്ധ്യത ചികില്‍സാ വിദഗ്ധനുമാണ്. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി യാണ് ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. രോഗത്തിനു ചികിത്സ നൽകുക എന്നതിലുപരിയായി രോഗി യുടെയും അവരുടെ കുടുംബത്തി ന്റെയും ക്ഷേമത്തിനും രോഗിയുടെ ആരോഗ്യത്തിനും അടൂർ ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് മുന്തിയ പരിഗണന നൽകുന്നു. താങ്ങാവുന്ന ചെലവിൽ അധുനികവും ശാസ്ത്രീയവുമായ ചികിത്സ എല്ലാവർക്കും പെട്ടെന്ന് ലഭ്യമാ ക്കുകയെന്നതാണ് അടൂർ ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനലക്ഷ്യം.

ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാർഡിയോളജി വിഭാഗം പ്രത്യേകതകൾ: ഇന്റർവൻഷനൽ കാർഡിയോളജിക്ക് പത്തനംതിട്ട ജില്ലയിൽ പ്രവർത്ത നക്ഷമമായ രണ്ട് കാത്ത് ലാബുകളുള്ള ഏക ആരോഗ്യകേന്ദ്രമാണ് അടൂർ ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. ഹൃദയാഘാതം നേരിടാൻ 24 മണിക്കൂറൂം പ്രവർത്ത നസജ്ജമായ എമർജൻസി/പ്രൈമറി ആൻജിയോപ്ലാസ്റ്റി സൗകര്യം ആശുപത്രി യിലൊരുക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ആധുനികമായ ലേസർ ആൻജിയോ പ്ലാസ്റ്റി സംവിധാനവും (കേരളത്തിലെ രണ്ടാമത്തേത്) ലൈഫ് ലൈനിലുണ്ട്. തെക്കൻ കേരളത്തിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തെതുമായ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനത്തിൽ പ്രവർത്തിക്കുന്ന കൊറോണറി OCT (ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രഫി) സൗകര്യവും ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ HD IVUS (ഹൈ ഡെഫനിഷൻ ഇൻട്രാ വാസ്കുലർ അൾട്രാസൗണ്ട്), രക്തം കട്ടപിടിക്കുന്നത് വലിച്ചു കളയാനുള്ള പെനംബ്ര ഉപകരണം, ജീവൻ രക്ഷിക്കാൻ ഏമർജൻസി ഓട്ടമാറ്റിക് സിപിആർ മെഷീൻ, 3D, 4D ശേഷിയുള്ള മൂന്ന് എക്കോ കാർഡിയോഗ്രാഫി മെഷീനുകൾ, മൂന്ന് ടെസ്ല കാർഡിയാക് എംആർഐ (പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ 16 ചാനൽ കോയിൽ എംആർഐ സിസ്റ്റം), 128 സ്ലൈസ് കാർഡിയാക് CT & CT കൊറോണറി ആൻജിയോഗ്രാഫി സൗകര്യം, പ്രിവന്റീവ് കാർഡിയോളജി, കാർഡിയോ-ഒബ്സ്റ്റട്രിക്സ്, കാർഡിയോ-ഓങ്കോളജി കെയർ എന്നിവയും അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ കിടക്കകളിലും വെന്റിലേറ്റർ സൗകര്യമുള്ള സമ്പൂർണ സജ്ജീകരണങ്ങളുള്ള കാർഡിയാക് ഐസിയു സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹൃദയ ശസ്ത്രക്രിയ വിഭാഗം പ്രത്യേകതകൾ: അത്യാധുനിക സൗകര്യങ്ങളോടു കൂടിയ, രണ്ടു ഹൃദ്രോഗ ഓപ്പറേഷൻ തീയറ്റർ സമുച്ചയമുള്ള ആശുപത്രിയാണ് അടൂർ ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. ബൈപാസ് സർജറി, ഓഫ് പമ്പ് സർജറി തുടങ്ങിയവ നടത്താനുള്ള സൗകര്യം, കീഹോൾ ശസ്ത്രക്രിയാ സൗകര്യം, വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, രക്തക്കുഴലുകൾ/ തൊറാസിക്/ശ്വാസകോശ ശസ്ത്രക്രിയകൾ തുടങ്ങിയവ ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെടുന്നു.

ഏറ്റവും നൂതന സാങ്കേതികവിദ്യയും അതിലുപരിയായി, പരിചയസമ്പന്നരും അർപ്പണബോധവും മാനുഷിക പരിഗണനയുമുള്ള ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘം, ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനെ ‘നല്ല ഹൃദയങ്ങളുടെ സ്വർഗമായി മാറ്റുന്നു. ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജി ആൻഡ് കാർഡിയാക് സർജറി ഡിപ്പോർട്ട്മെന്റിലെ എല്ലാ ജീവന ക്കാരും അവരവരുടെ മേഖലയിൽ അതിവിദഗ്ധരാണ്.

കാർഡിയോളജി വിഭാഗത്തിൽ ഡയറക്റും വകുപ്പ് മേധാവിയുമായ ഡോ. ഇസഡ്. സാജൻ അഹമ്മദിന്റെ നേതൃത്വത്തിൽ ഡോ. വിനോദ് മണികണ്ഠൻ, ഡോ. ശ്യാം ശശിധരൻ, ഡോ. കൃഷ്ണമോഹൻ, ഡോ. ചെറിയാൻ കോശി, ഡോ. ചെറിയാൻ ജോർജ്, ഡോ. വി. അശ്വതി എന്നിവർ ചികിത്സയ്ക്കു നേതൃത്വം നൽകുന്നു. പീഡിയാട്രിക് കാർഡിയോളജി ക്ലിനിക്കിനു ഡോ. എം. സുൽഫിക്കർ അഹമ്മദും പീഡിയാട്രിക് കാർഡിയാകിന് ഇന്റർവൻഷനൽ കൺസൽറ്റന്റ് ഡോ. എഡ്വിൻ ഫ്രാൻസിസും നേതൃത്വം നൽകുന്നു. കാർഡിയാക് ഇലക്ട്രോഫിസി യോളജി ക്ലിനിക്കിന്റെ (ഇപി) കൺസൽറ്റന്റുകൾ ഡോ. അജിത് തച്ചിലും ഡോ. എം. കൃഷ്ണകുമാറും നയിക്കും. കാർഡിയാക് സർജറി വിഭാഗത്തിന് ഡോ. എസ്. രാജഗോപാൽ (ഡയറക്ടർ&ഹെഡ്) നേതൃത്വം നൽകും. കാർഡിയാക് അനസ്തീസ്യ വിഭാഗത്തിൽ ഡോ. അജിത് സണ്ണിയുടെ നേതൃത്വത്തിൽ ഡോ. റയാൻ ജോർജ് വാച്ചപറമ്പിൽ, ഡോ.മീനാക്ഷി ബി. ഉണ്ണിത്താൻ എന്നിവർ ചികിത്സയ്ക്കു നേതൃത്വം നൽകും.

300 കിടക്കകളുള്ള അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ സ്ഥായിയായ വളർച്ചയും വിജയവും സമൂഹത്തോട് എന്നും പ്രതിബദ്ധതയുള്ള രീതിയിലാണ്. ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെന്ന നിലയിൽ, ലൈഫ് ലൈനിൽ അത്യാധുനിക സാങ്കേതിക വിദ്യകളും മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി എന്നിവയ്ക്ക് പുറമേ, ഗൈനക്കോളജി, പ്രസവചികിത്സ, വന്ധ്യത, ഗൈനക് ലാപ്രോസ്കോപ്പി (3D), നിയോനറ്റോളജി (നവജാതശിശു സംരക്ഷണം), പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, ജനറൽ സർജറി, ലാപ്രോസ്കോപ്പി, ബാരിയാട്രിക് സർജറി, ഗർഭപിണ്ഡ ചികിത്സ, ജനിതകശാസ്ത്രം, ജനറൽ മെഡിസിൻ, എൻഡോക്രൈനോളജി, വൃക്കരോഗ ചികിത്സ, യൂറോളജി ആൻഡ് ആൻഡ്രോളജി, ഓർത്തോപീഡിക്സ് ആൻഡ് ട്രോമാ, ന്യൂറോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോഎൻട്രോളജി, പൾമണോളജി, ഇഎൻടി, ക്രിട്ടിക്കൽ മെഡിസിൻ തുടങ്ങിയ ചികിത്സാ സൗകര്യങ്ങളെല്ലാം അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ലഭ്യമാണ് എന്ന്

ലൈഫ്ലൈൻ ചെയർമാൻ & മാനേജിങ് ഡയറക്ടർ, ഡോ. എസ്. പാപ്പച്ചൻ ,ലൈഫ്ലൈൻ കാർഡിയോളജി വിഭാഗം ഡയറക്ടർ & ഹെഡ്, ഡോ. ഇസെഡ്. സാജൻ അഹമ്മദ് , കാർഡിയാക് സർജറി,ഡയറക്ടർ & ഹെഡ്, ഡോ. എസ്. രാജഗോപാൽ ,സി ഇ ഒ ഡോ. ജോർജ് ചാക്കച്ചേരി ,സീനിയർ അഡ്മിനിസ്ട്രേറ്റർ വി. വിജയകുമാർ എന്നിവര്‍ അറിയിച്ചു.

Advertisement