പുത്തൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയ അമ്മയ്ക്ക് ജീവപര്യന്തം

Advertisement

കൊല്ലം: നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പുത്തൂര്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്പിളി(29)യെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷിച്ചത്. കുഞ്ഞിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്തതിന് ഒരു വര്‍ഷം കൂടി കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഭര്‍ത്താവ് മഹേഷിനെ വെറുതെ വിട്ടു.
2018 ഏപ്രിലിലാണ് കൊല്ലം പവിത്രേശ്വരം ഗുരുനാഥന്‍നട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തില്‍ തെരുവ്‌നായ്ക്കള്‍ കടിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ക്ക് രണ്ടര വയസുള്ള ആണ്‍കുഞ്ഞുമുണ്ട്. ഇതിനിടയില്‍ രണ്ടാമതും ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചിട്ടും നടക്കാതായതോടെയാണ് വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടത്.

Advertisement