ജെഡിഎസിൽ നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചതായി സൂചന

Advertisement

തിരുവനന്തപുരം.ജെഡിഎസിൽ നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചതായി സൂചന. 15 നു ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചു സി കെ നാണു. ഏക ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലക്കാണ് ഇടപെടൽ

യോഗം തിരുവനന്തപുരത്ത് ആണ് നടക്കുക. സി എം ഇബ്രാഹിം അടക്കമുള്ള നേതാക്കൾക്ക് ക്ഷണമുണ്ട്.എന്നാല്‍ സംസ്ഥാന കമ്മിറ്റിക്ക് യോഗത്തോട് ആഭിമുഖ്യമില്ല. യോഗം വിളിച്ചത് അറിയില്ലെന്നു മാത്യു ടി തോമസ്.ദേവ ഗൗഡക്ക് എതിരെ യോഗത്തിൽ നടപടി വന്നേക്കുമെന്നാണ് വിവരം. ഗൗഡക്കെതിരെ നീങ്ങിയാൽ തിരിച്ചും നടപടി വരുമെന്ന ആശങ്കയിലാണ് മാത്യു ടി തോമസും കെ കൃഷ്ണൻ കുട്ടിയും.

Advertisement