പൊക്കിള്‍ക്കൊടി മുറിച്ച് കേരള ജെഡിഎസ്

തിരുവനന്തപുരം . ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ചേദിച്ച് ജെഡിഎസ് കേരള ഘടകം. ഇന്നുചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. എച്ച് ഡി ദേവഗൗഡ ദേശീയ പ്രസിഡണ്ടായ പാർട്ടിയുമായി ബന്ധമില്ല. ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന സി കെ നാണുവുമായി സഹകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസ് പറഞ്ഞു

ജെഡിഎസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാൻ കേരള ഘടകത്തിന് സമ്മർദ്ദം ഏറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേർന്ന സംസ്ഥാന ഭാരവാഹി യോഗം ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം പിൻവലിച്ചത്. ഇനിമുതൽ  ജെഡിഎസ് കേരള ഘടകം ദേവഗൗഡ ദേശീയ പ്രസിഡന്റായ  പാർട്ടിയുടെ ഭാഗമായിരിക്കില്ല. സ്വന്തം അസ്തിത്വത്തിൽ പ്രവർത്തിക്കുമെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു

വിമത പക്ഷത്തുപോയ സി കെ നാണുവിനും യോഗത്തിൽ വിമർശനം ഉണ്ടായി. കൂടിയാലോചന നടത്താതെ എടുത്ത് ഏകപക്ഷീയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിച്ചതോടെ സമാനമനസ്കരായ മറ്റു പാർട്ടികളുമായി ലയിക്കുന്ന കാര്യവും നേതൃത്വം ആലോചിക്കുന്നുണ്ട്

Advertisement