ഖജനാവിലെ പണം ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുന്നു: സി ആർ മഹേഷ് എംഎൽഎ

Advertisement

ശാസ്താംകോട്ട : പൊതു ഖജനാവിലെ പണം ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും സർക്കാരും നവകേരള യാത്രയിലൂടെ ശ്രമിച്ചതെന്ന് സി.ആർ മഹേഷ് എംഎൽഎ ആരോപിച്ചു.സർക്കാർ ആശുപത്രികളിൽ മരുന്ന് വാങ്ങാനും പഞ്ചായത്തുകളിൽ ജനകീയാസൂത്രണ പദ്ധതികൾ പൂർത്തീകരിച്ചവർക്ക് പണം നൽകാനും ക്ഷേമ പെൻഷൻ വിതരണം ചെയ്യുവാനും പണം ഇല്ലാത്ത അവസ്ഥയിലാണ് കോടികൾ ചെലവഴിച്ച് കേരളീയം നടത്തിയതെന്നും ഇത് കൊണ്ട് സാധാരണക്കാരന് ഒരു ഗുണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ശാസ്താംകോട്ടയിൽ നടത്തിയ”ഫാസിസ്റ്റ് വിമോചന സദസ്സ്” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ,കല്ലട വിജയൻ , കല്ലട രമേശ്,കാരുവള്ളിൽ ശശി, തുണ്ടിൽ നാഷാദ്,കാഞ്ഞിരവിള ഷാജഹാൻ,പി.എം സെയ്ദ്,ഉമാദേവി പിള്ള,റംലാ ബീവി,ബി.ത്രിദീപ് കുമാർ ,കല്ലട ഗിരീഷ്,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,നൂർദീൻ കുട്ടി, ഗോകുലം അനിൽ,ഹാഷിം സുലൈമാൻ,അമ്യത പ്രിയ,എസ്.ബീന കുമാരി,തടത്തിൽ സലിം, എൻ.സോമൻ പിള്ള,വിദ്യാരംഭം ജയകുമാർ,വർഗ്ഗീസ് തരകൻ,ഗോപൻ പെരുവേലിക്കര,കടപുഴ മാധവൻ പിള്ള,വിനോദ് വില്ല്യത്ത്,രാജു ലോറൻസ്,ചന്ദ്രൻ കല്ലട,സുരേഷ് ചന്ദ്രൻ,സിജു കോശി വൈദ്യൻ എന്നിവർ സംസാരിച്ചു.

Advertisement