ചെങ്ങന്നൂരിൽ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു

ചെങ്ങന്നൂര്‍. പമ്പയാറ്റിലെ പാറക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. വൈകിട്ട് 5.30നായിരുന്നു സംഭവം. ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ഇന്ന് രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രാത്രി ഏഴോടെയാണഅ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങിതാണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് അവിനാഷും മുങ്ങിതാണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ ഇവര്‍ അടക്കം 22 പേരാണ് ഞായറാഴ്ച ശബരിമല ദര്‍ശനത്തിനായി എത്തിയത്. സംഘത്തില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു

Advertisement