സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന, മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.കേന്ദ്രം കഴുത്തുപിടിച്ച് ഞെരിക്കുമ്പോഴും സംസ്ഥാനം മുന്നോട്ടുപോകാൻ ശ്രമിക്കുന്നു. കേരളത്തെ തകർക്കാൻ കേന്ദ്രം പല തന്ത്രങ്ങളും നോക്കി, അത് വിജയിക്കാത്തതുകൊണ്ട് സാമ്പത്തികമായി ഞെരുക്കാൻ നോക്കുന്നു

കേന്ദ്ര അവഗണന എല്ലാ മേഖലയെയും ബാധിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേന്ദ്രം നിർത്തിയിട്ടും സംസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നു

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളെ ചേർത്തുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.

Advertisement