സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കര്‍ശന പരിശോധന

Advertisement

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കര്‍ശന പരിശോധന. പൊലിസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് സെക്രട്ടേറിയറ്റില്‍ ബോംബ് വയ്ക്കുമെന്ന സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയേറ്റിനു അകത്തും പുറത്തും ബോംബ് വയ്ക്കുമെന്നാണ് സന്ദേശം. ഇന്ന് ഉച്ചയോടുകൂടി ബോംബ് വയ്ക്കുമെന്നും സന്ദേശത്തില്‍ പറഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡ്,ബോംബ് സ്ക്വാഡ് എന്നിവ രംഗത്തുണ്ട്.

രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനില്‍ സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊഴിയൂര്‍ നിന്നാണ് സന്ദേശം എത്തിയതെന്ന് വ്യക്തമായി.പൊഴിയൂര്‍സ്വദേശി നിഥിന്‍ എന്നയാളെ പൊലീസ് പിടികൂടി.ഇയാൾക്ക് മാനസിക അസ്വസ്ഥത ഉള്ളതായി പോലീസ്. അന്വേഷണം നടക്കുകയാണ്. സമാനമായി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്കും വധ ഭീഷണി സന്ദേശം എത്തിയിരുന്നു.

Advertisement