മൈനാഗപ്പള്ളി വിവി എം ജി എൽ പി എസിൽ പച്ചക്കറി തോട്ട നിർമ്മാണവും കാർഷിക പ്രദർശനവും

മൈനാഗപ്പള്ളി: വി വി എം ജി എൽ പി സ്കൂളിൽ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുന്നതിനായി അടുക്കള പച്ചക്കറിത്തോട്ട നിർമ്മാണവും കാർഷികോല്പന്നങ്ങളുടെ പ്രദർശനവും സൗജന്യ വിത്ത് വിതരണവുംനടത്തി. ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. നൂൺ മീൽ ഓഫീസർ കെ ഗോപകുമാർ പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് പച്ചക്കറിവിത്ത് വിതരണം ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ രാജേഷ് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഷിജിന നൗഫൽ,മാതൃ സമിതി പ്രസിഡന്റ്‌ അനീഷഷെമീർ പ്രധാന അധ്യാപിക ഷൈനി ജോൺ,സ്റ്റാഫ് സെക്രട്ടറി ഷെർമി ഷരീഫ എന്നിവർ പ്രസംഗിച്ചു.

Advertisement