കാട്ടൂക്കര എസ് എ എൽ പി എസ് വാർഷികം ആഘോഷിച്ചു

തിരുവല്ല: കാട്ടൂക്കര എസ് എ എൽ പി എസിലെ വാർഷികാഘോഷം സ്കൂൾ ലോക്കൽ മാനേജർ മേജർ ഒ പി ജോൺ ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡൻ്റ് ക്യാപ്റ്റൻ വിനോദ് ഇ എം അധ്യക്ഷനായി. സാൽവേഷൻ ആർമി ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ കുട്ടികളുടെ കൈയ്യഴുത്ത് സമാഹാരമായ ‘കുട്ടിപതിപ്പി’ൻ്റെ പ്രകാശനം പ്രഥമാധ്യാപിക ലിജി എം ജോണിന് നൽകി നിർവ്വഹിച്ചു.പ്രഥമാധ്യാപിക ലിജി എം ജോൺ, യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ റെജി എം എസ് ,മേജർ സി എ റോസമ്മ, മിനി എ ആർ എന്നിവർ പ്രസംഗിച്ചു.വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement