ഇനി വഴികളെല്ലാം പോരുവഴിയിലേക്ക്… പ്രസിദ്ധമായ പെരുവിരുത്തി മലനട മലക്കുട മഹോത്സവത്തിന് നാളെ കൊടിയേറ്റ്

പോരുവഴി: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ പ്രസിദ്ധമായ മലക്കുട മഹോത്സവത്തിന് നാളെ കൊടിയേറും. 22ന് മലക്കുട മഹോത്സവത്തോടെ സമാപിക്കും. നാളെ രാവിലെ 10 മുതല്‍ കൊടിയേറ്റ് സദ്യ, വൈകിട്ട് 5.30ന് കൊടിക്കയര്‍ സ്വീകരണം, രാത്രി 9 ന് തൃക്കൊടിയേറ്റ്, രാത്രി 10ന് മേജര്‍സെറ്റ് കഥകളി. 16ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍, 10ന് മെഗാ മ്യൂസിക്കല്‍ നൈറ്റ്. 17ന് വൈകിട്ട് 5ന് മലക്കുട മഹാസമ്മേളനവും മലയപ്പൂപ്പന്‍ പുരസ്‌കാര സമര്‍പ്പണവും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പുരസ്‌കാരം ഏറ്റുവാങ്ങും. രാത്രി 7 മുതല്‍ നൃത്തനൃത്യങ്ങള്‍,സംഗീത സന്ധ്യ, ഗാനമേള.
18ന് വൈകിട്ട് 7 ന് കൃഷ്ണ തിരുവാതിരയും നാട്യവും, 8.30 ന് മ്യൂസിക്കല്‍ നൈറ്റ്, 9.30ന് നാടകം. 19ന് വൈകിട്ട് 7ന് തിരുവാതിര, ,നൃത്തനൃത്യങ്ങള്‍, നാടന്‍ പാട്ടും നല്ല ചിരിയും. 20ന് വൈകിട്ട് 5ന് നൃത്തനൃത്യങ്ങള്‍, തിരുവാതിര, ഗാനമേള. 21ന് രാത്രി 9ന് ഡിജിറ്റല്‍ നൃത്തനാടകം. 22ന് രാവിലെ 5.15ന് സ്വര്‍ണക്കൊടി ദര്‍ശനം, വൈകിട്ട് 3ന് ഭഗവതി എഴുന്നള്ളത്ത്,3.30ന് കച്ചകെട്ട്, 4 മുതല്‍ വമ്പിച്ച കെട്ടുകാഴ്ച ,രാത്രി 8 മുതല്‍ തൂക്കം, 10 മുതല്‍ റിഥം 2 കെ 24 മെഗാ ഷോ, 12ന് വായ്ക്കരി പൂജ എന്നിവ നടക്കുമെന്ന് മലനട ദേവസ്വം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.രവി, സെക്രട്ടറി ആര്‍.രജനീഷ്, വൈസ് പ്രസിഡന്റ് മോഹനന്‍ പരിമണം, ഖജാന്‍ജി സി.അജയകുമാര്‍ ഭരണ സമിതി അംഗങ്ങളായ പി.എസ്. ഗോപകുമാര്‍, ഇടയ്ക്കാട് രതീഷ് തുടങ്ങിയവര്‍ അറിയിച്ചു.

Advertisement