ഉത്സവത്തിനിടെ കുടുംബത്തിന് നേരെ ആക്രമണമെന്ന് പരാതി

കോവൂര്‍. ഉത്സവത്തിനിടെ കുടുംബത്തിന് നേരെ ആക്രമണം. സൈനികനെതിരെ പരാതി.
മദ്യലഹരിയിൽ സൈനികൻ നടത്തിയ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഉൾപ്പെടെ പരിക്ക്. കോവൂർ ചിറ്റാണിയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. വഴിയരുകിൽ ഉത്സവം കണ്ടു കൊണ്ടു നിന്ന കുടുംബത്തിനു നേരെ കോവൂർ സ്വദേശിയായ സെനികൻ മദ്യപിച്ചെത്തി ആക്രമണം നടത്തിയതായാണ് പരാതി. ആക്രമണത്തിൽ അരിനല്ലൂർ ദീപക്ക് ഭവനിൽ രമാദേവിയ്ക്ക് സാരമായി പരിക്കേറ്റു. കുടുംബം സൈനികനെതിരെ പോലീസിൽ പരാതി നൽകി. അതേസമയം രമാദേവിയുടെ ബന്ധുക്കള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി സൈനികനും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണ്

Advertisement