ഡോ. കെ മോഹൻദാസ് അന്തരിച്ചു

കൊല്ലം. പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധൻ കൊല്ലം മങ്ങാട് കിടങ്ങിൽ ഡോ. കെ മോഹൻദാസ് (78, ബാബു)അന്തരിച്ചു. ചെന്നൈ എസ്ആർഎം ആശുപത്രിയിൽ വ്യാഴം പുലർച്ചെ 1.30 നായിരുന്നു അന്ത്യം. സംസ്‌കാരം ചെന്നൈയിൽ നടന്നു. ദീർഘകാലം ചെന്നൈ കെ ജെ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു. കിടങ്ങിൽ കേശവൻ മുതലാളിയുടെ മകനാണ്.
ഭാര്യ: ഹിജ മോഹൻദാസ്. മക്കൾ: ഡോ. തപസ്യ മോഹൻദാസ് (ഓസ്ട്രേലിയ), വികാസ് മോഹൻദാസ് (എൻജിനിയർ, ഹൈദരാബാദ്). സഹോദരങ്ങൾ: ഡോ. കെ ജഗദീഷ് (കെജെ ആശുപത്രി, ചെന്നൈ), കെ സുരേഷ്, താര ശശികുമാർ, പരേതരായ കെ സോമസുന്ദരം, തുളസി കുമാരൻ, കെ യശോധരൻ, ശാന്തകുമാരി ശിവരാജൻ, കെ രാജു. ,

Advertisement