മൈനാഗപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ തൊഴിൽ ഉറപ്പിൽ വൻ അഴിമതിയെന്ന് ബി എം എസ്

ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ 18-ാംവാർഡിൽ ഒരു വിഭാഗം തൊഴിലുറപ്പ് തൊഴിലാളികളെ മാറ്റി നിർത്തി ഇഷ്ടകാർക്ക് മാത്രം നൂറു ദിവസം തികയ്ക്കാൻ വേണ്ടി അനധികൃതമായി ഹാജർ നൽകുന്നതായി ബിഎംഎസ് . ചിലർക്ക് നൂറു ദിവസത്തെ അനുകൂല്യങ്ങൾ നൽകുമ്പോൾ കുറച്ചു തൊഴിലാളികളെ നോക്ക് കുത്തി ആയി നിർത്തുന്ന നടപടിയിൽ നിന്നും പഞ്ചായത്ത്‌ പിന്മാറണമെന്നും ബി എം എസ് ശാസ്താം കോട്ട മേഖല കമ്മിറ്റി ആവശ്യപെട്ടു.
50 തൊഴിലാളികൾ ജോലിചെയ്യുന്ന വാർഡിൽ ഇഷ്ടക്കാരായ ഇരുപത്തിയഞ്ചു തൊഴിലാളികൾക്ക് മാത്രം നൂറു തൊഴിൽ ദിനങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ബി എം എസ് ജില്ലാ സെക്രട്ടറി ആർ സനിൽകുമാർ ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് എം എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി ബിനോയ്‌ ജോർജ് ,ഷിജു കുമാർ,ബാബു രാജീവ്‌, സുമ ,ശ്രീകണ്ഠൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

Advertisement