ദോശക്കട അക്രമത്തിൽ പ്രതിഷേധം

കരുനാഗപ്പള്ളി:-കരുനാഗപ്പള്ളി മാർക്കറ്റ് റോഡിലുള്ള ദോശക്കടയിൽ ഒരുപറ്റം സാമൂഹികവിരുദ്ധർ  കടയുടമയെയും, വ്യാപാരസ്ഥാപനത്തിലും ആക്രമണം നടത്തിയതിൽ യുണൈറ്റഡ് മർച്ചൻസ് ചേംബർ കരുനാഗപ്പള്ളി മാർക്കറ്റ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ഇ .എം .അഷ്റഫ് പള്ളത്ത് കാട്ടിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് നിജാംബഷി ഉത്ഘാടനം ചെയ്തു. ജില്ലാട്രഷറർ റൂഷ.പി.കുമാർ , യൂണിറ്റ് ജനറൽ സെക്രട്ടറി എ.എ.ലത്തീഫ് എന്നിവർ സംസാരിച്ചു.

Advertisement