തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ യുഡിഎഫ് പ്രതിഷേധം

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പ്രധാമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ചു തൊടിയൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ആശുപത്രി ഉപരോധിച്ചു. ലബോറട്ടറി സഞ്ജമായി രണ്ട് മാസമായിട്ടും പഞ്ചായത്ത്‌ ഭരണാസമിതിയുടെ അനാസ്‌ഥ മൂലം ലബോറട്ടറി ഉദ്ഘാടനം വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതിനാൽ ഇനി മൂന്നു മാസങ്ങൾ കഴിഞ്ഞേ ഉദ്ഘാടനം നടത്താനാകു. ടെസ്റ്റുകൾ നടത്താനുള്ള റീഏജന്റ്സ് മരുന്നുകൾക്ക് കുറഞ്ഞ കാലാവധി മാത്രമാണുള്ളത്. ലബോറട്ടറി ഇനിയും തുറന്ന് പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഇപ്പോൾ സ്റ്റോക്ക് ചെയ്തിട്ടുള്ള മരുന്നുകളുടെ കാലാവധി കഴിയും.
   ഉപരോധസമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. യുഡിഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ധർമദാസ്‌ അധ്യക്ഷനായി. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ:സി. ഒ. കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയകുമാർ, ബിന്ദു വിജയകുമാർ, എൽ. ജഗദമ്മ, ഇസ്മായിൽകുഞ്ഞ് ലബ്ബ എന്നിവർ പ്രസംഗിച്ചു.
    ലബോറട്ടറി ഉടൻതന്നെ തുറന്ന് പ്രവർത്തിപ്പിക്കുമെന്നുള്ള ഡി.എം.ഒ യുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം തല്ക്കാലം അവസാനിപ്പിച്ചു.

Advertisement