രാഹുൽ ഗാന്ധി നടത്തിയ ശക്തി പരാമർശം വിവാദമാക്കി ബിജെപി

മുംബൈ. ശിവാജിപാർക്കിൽ രാഹുൽ ഗാന്ധി നടത്തിയ ശക്തി പരാമർശം വിവാദമാക്കി ബിജെപി. രാജ്യത്തെ നാരീ ശക്തിക്കെതിരെ ഇന്ത്യാ മുന്നണി പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനെ പ്രതിരോധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. താൻ പറഞ്ഞ സത്യത്തെ വളച്ചൊടിക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. 


ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് ഇന്ത്യാമുന്നണി നേതാക്കളെ അണി നിരത്തി രാഹുൽ നടത്തിയ ഈ പ്രസംഗമാണ് വിവാദത്തിന് തുടക്കം. ഇവിഎമ്മിനെയും ഇഡിയും സിബിഐയുടെ അടക്കം കേന്ദ്ര ഏജൻസികളെയും മോദി സർക്കാർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുള്ള വിമർശനമായിരുന്നു രാഹുലിന്ർറേത്. എന്നാൽ തെലങ്കാനായിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേ ശക്തിപരാമർശത്തെ തിരിച്ച് പ്രയോഗിച്ചു. അമ്മ പെങ്ങൻമാരും പെൺമക്കളുമാണ് തനിക്ക് ശക്തി. നാരീശക്തിക്കെതിരെയുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതായി മോദി പറഞ്ഞ

സനാതന ധർമ്മത്തെ ഉദയനിധി സ്റ്റാലിൻ അപമാനിച്ചത് പോലെ രാഹുൽ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്ന വാദമുയർത്തി കൂടുതൽ ബിജെപി നേതാക്കളും രംഗത്തെത്തി. വിവാദം കനത്തതോടെ രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ മറുപടി കുറിച്ചു.തന്ർറെ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും താൻ പറഞ്ഞത് സത്യമാണെന്ന് മോദിക്കുമറിയാമെന്നും രാഹുൽ എഴുതി. താൻ ശക്തിയെന്ന് വിശേഷിപ്പിച്ചത് മോദിയുടെ മുഖം മൂടിയെയാണ്  . മോദി അനീതിയുടേയും അസത്യത്തിന്ർറെയും ശക്തിയാണെന്നും രാഹുൽ കുറിച്ചു. ഇപ്പോൾ നാരീ ശക്തിയെക്കുറിച്ച് പറയുന്ന ബിജെപി രാജ്യത്ത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ ശക്തിയെക്കുറിച്ച് ഓർത്തില്ലേ എന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും ചോദിച്ചു. ആർജെഡിയും ആപ്പും അടക്കം പാർട്ടികൾ വിവാദത്തിൽ രാഹുലിന് പിന്തുണ നൽകുകയാണ്

Advertisement