അബൂദബി കെ.എം.സി.സി വിന്റർ ക്യാമ്പ് 27 മുതൽ

അബൂദബി: സംസ്ഥാന കെ.എം.സി.സി ക മ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘ട്രാൻസ്ഫോമേഷൻ’ എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിക്കും. ദുബൈ ആസ്ഥാന മായ ഇൻഫോ സ്കിൽസുമായി സഹകരിച്ച് ഡിസംബർ 27 മുതൽ 31 വരെ ഇന്ത്യൻ ഇ സ്ലാമിക് സെന്ററിലാണ് ക്യാമ്പ്.
ഗ്രേഡ് ഒന്നു മുതൽ 12 വരെയുള്ള കുട്ടികൾ ക്കാണ് പ്രവേശനം. ഡിസംബർ 31ന് വൈകീ ട്ട് ആറിന് നടക്കുന്ന ഗ്രാൻ്റ് ഫിനാലെയോടെ ക്യാമ്പിന് സമാപനമാകും. പബ്ലിക് സ്പീക്കി ങ് സ്കിൽസ്, സ്റ്റഡി ടെക്നിക്സ്, ക്രിയേറ്റിവ് തിങ്കിങ്, പോസിറ്റിവ് ആറ്റിറ്റ്യൂഡ് തുടങ്ങിയ മേഖലകളിൽ വിദഗ്‌ധ പരിശീലകർ ക്ലാസുക ൾക്ക് നേതൃത്വം നൽകും. പരിശീലനത്തിന് എത്തുന്ന കുട്ടികൾക്ക് പ്രത്യേക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോൺ: 050 7421020, 050 2001157.

Advertisement