കാലത്തെ കടന്ന് ഒരു കൃതി തലമുറകളിലേക്ക് എത്തുന്നത് എഴുത്തുകാരന്‍റെ വിജയം, ശശി തരൂർ

സങ്കീർത്തനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ " എന്ന നോവലിന്റെ നൂറ്റിയിരുപത്തിയഞ്ചാം പതിപ്പിന്റെ പ്രകാശനം കഥാകൃത്ത് ടി.ബി.ലാലിന് ആദ്യ കോപ്പി നല്കി ശ്രീ.ശശി തരൂർ എം.പി.നിർവ്വഹിക്കുന്നു. പെരുമ്പടവം ശ്രീധരൻ, ആശ്രാമം ഭാസി, അഡ്വ.വിനോദ് സെൻ എന്നിവർ സമീപം

ഒരു സങ്കീർത്തനം പോലെ 125-ാം പതിപ്പ് പ്രകാശനം നിര്‍വഹിച്ചു

തിരുവനന്തപുരം . കാലത്തെ കടന്ന് ഒരു കൃതി തലമുറകളിലേ ക്ക് എത്തുന്നത് എഴുത്തുകാരന്റെ വിജയമാണെന്ന് ശശി തരൂർ എം പി. മലയാളത്തിൽ പെരുമ്പടവം ശ്രീധരൻ ആ മികവു നേടിയ എഴുത്തുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

“ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ 125-ാം പതി പ്പിന്റെ പ്രകാശനം നിർവഹിക്കുക യായിരുന്നു അദ്ദേഹം.എഴുത്തുകാരനും പത്രപ്രവർത്തകനുമായ ടി.ബി.ലാൽ 125-ാം പതിപ്പിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

പെരുമ്പടവം ശ്രീധരൻ, പ്രസാ ധകനായ ആശ്രാമം ഭാസി, വി നോദ് സെൻ, അഭിലാഷ് ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement