കൊല്ലം പ്രാദേശിക ജാലകം

Advertisement

പന്മന ആശ്രമത്തിൽ അദ്ധ്യാത്മിക  അന്തർ യോഗം 29  ന്

  ചവറ: ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് ജനുവരി 29 ഞായറാഴ്ച രാവിലെ 9:30  മുതൽ പന്മന ആശ്രമത്തിൽ ആദ്ധ്യാത്മിക അന്തർയോഗം സംഘടിപ്പിക്കുന്നു. ശ്രീമദ് ഭഗവത്ഗീതാ വ്യാഖ്യാനം, ജീവകാരുണ്യ നിരൂപണം എന്നീ വിഷയങ്ങളിൽ സ്വാമി സർവ്വാത്മാനന്ദ തീർത്ഥപാദരും ഭാഗവതകഥാമൃതം എന്ന വിഷയത്തിൽ ഭാഗവത സപ്താഹാചാര്യൻ  ശ്രീ പാർത്ഥസാരഥീപുരം വിശ്വനാഥനും പ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് കുമ്പളത്ത് വിജയ കൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എ. ആർ. ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു.

കായലിൽ മാലിന്യം തള്ളിയാൽ കർശന നടപടി- ജില്ലാ കലക്ടർ

കൊല്ലം.അഷ്ടമുടി കായലിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അഫ്സാന പർവ്വീൺ.

കായൽ നവീകരണ പുരോഗതി വിലയിരുത്താൻ ചേമ്പറിൽ നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിക്കവേ
വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് 24 മണിക്കൂറും നടത്തുന്ന പരിശോധനയുടെ പുരോഗതിയും വിലയിരുത്തി.


രാത്രികാലങ്ങളിൽ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ കായലിൽ തള്ളുന്നുവെന്ന് കാട്ടി പൊതുപ്രവർത്തകർ നൽകിയ പരാതിയിൽ അടിയന്തരനടപടിക്കായി പോലീസിനെ ചുമതലപ്പെടുത്തി.

വേലിയേറ്റ സമയത്ത് മാലിന്യങ്ങൾ അഷ്ടമുടി കായലിലേക്ക് ഒഴുകിയെത്തുന്നത് തടയുന്നതിനായി നടത്തിയ പഠനത്തിന്റെ വിശദമായ റിപ്പോർട്ട് ഹാർബർ എൻജിനീയറിങ് വിഭാഗം കൈമാറി. ലിങ്ക് റോഡ്, പുള്ളിക്കട, തോപ്പിൽ കടവ്, മണിച്ചിത്തോട്, തെക്കുംഭാഗം തുടങ്ങി വിവിധ പ്രദേശങ്ങളിൽ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

മഹാഗണപതി ക്ഷേത്രത്തിൽ പുന  ശ്രീ മത്  ഭാഗവത സപതാഹ ജ്ഞാന യജ്‌ഞം ആരംഭിച്ചു 

കൊട്ടാരക്കര.  മഹാഗണപതി ക്ഷേത്രത്തിൽ   ശ്രീ മത്  ഭാഗവത സപതാഹ ജ്ഞാന യജ്ഞത്തിനു  തുടക്കം.   ഭാഗവത സപ്താഹ  സമാരംഭ സഭ   കരിമ്പിൻപുഴ  ശ്രീ ശങ്കരാശ്രമം  മഠം  സ്വാമി ആദ്ധ്യാത്മികനന്ദ   ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം  ചെയ്തു.

 .   ജനുവരി 27 മുതൽ  ഫെബ്രുവരി 2 വരെ     നടക്കുന്ന ശ്രീ മത്  സപതാഹ ജ്ഞാന യജ്ഞ്ത്തിന്റെ   യജ്ജ്ഞാചാര്യൻ  ഗുരുവായൂർ വിദ്യാ വിഭൂഷൺ  ആചാര്യ  സി പി നായർ  സന്നിഹിതനായിരുന്നു . 

 ക്ഷേത്ര  ഉപദേശക സമിതി  പ്രസിഡന്റ്‌ രാജൻബാബു അധ്യക്ഷനായ ചടങ്ങിൽ   വൈസ് പ്രസിഡന്റ്‌  അമ്പിളി, സെക്രട്ടറി സ്മിത രവി  ഉപദേശകസമിതി അംഗങ്ങളായ  എൻ രവീന്ദ്രൻപിള്ള, വി അനിൽകുമാർ, ഷീല ഉല്ലാസ്, ജയകുമാർ, ശ്രീകുമാർ, ,, ആർ റോഷൻ, കെ രാമചന്ദ്രൻപിള്ള, ശരത് , കെ ഷിജു, ദേവസ്വം അഡിമിനിസ്ട്രേറ്റീവ് ഓഫിസർ മനു  എസ്‌ എന്നിവർ സംബന്ധിച്ചു.

ചിത്രം. മഹാഗണപതി ക്ഷേത്രത്തിൽ     ഭാഗവത സപതാഹ ജ്ഞാന യജ്ഞ സമാരംഭ സഭ   കരിമ്പിൻപുഴ  ശ്രീ ശങ്കരാശ്രമം  മഠം  സ്വാമി ആദ്ധ്യാത്മികനന്ദ   ഭദ്രദീപം കൊളുത്തി  ഉദ്ഘടാനം  ചെയ്യുന്നു .

കട കുത്തിത്തുറന്ന് മോഷണം;
പ്രതി പിടിയില്‍

കൊല്ലം.ചായക്കട മുക്കിലെ പലവ്യഞ്ജന കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു. തെക്കേവിള ലക്ഷമി നഗര്‍ 271, റീനാ ഹൗസില്‍ സഫറിന്‍ (65), ജറാള്‍ഡ് (45) എന്നിവരാണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. 24-ാം തീയതി രാത്രിയില്‍ പ്രതികള്‍ ഇരവിപുരം ചായക്കടമുക്കിലുള്ള പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള കടയുടെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും പലവ്യഞ്ജന സാധനങ്ങളും രണ്ട് മോണിറ്ററുമാണ് മോഷ്ടിച്ചത്.

പിറ്റേന്ന് രാവിലെ സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്. കടയുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ്, ദിലീപ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍, എസ്.സി.പി.ഒമാരായ സജു, സീനു, മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

ക്ഷേത്രത്തിൽ മോഷണം- പ്രതി പിടിയിൽ

കൊല്ലം.ക്ഷേത്രം കുത്തിതുറന്ന് മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ. ഇരവിപുരം ലക്ഷ്മി നഗർ 271, റീനാഹൗസിൽ സുജു(27) ആണ് കൊല്ലം ഇസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10-ാം തീയതി രാത്രിയിൽ കൊല്ലം ബീച്ച് റോഡിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ കയറി കണിക്ക വഞ്ചി കുത്തിത്തുറന്ന പണം മോഷ്ടിക്കുകയും അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയും ഓഫിസ് കുത്തി തുറന്ന് പണവും അപഹരിക്കുകയായിരുന്നു.

തുടർന്ന കൊല്ലം ഇസ്റ്റ് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തുകയായിരുന്നു. സുജുവിന്റെ ബന്ധുക്കളെ കഴിഞ്ഞ ദിവസം മോഷണ കേസിൽ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സുചനയുടെ അടിസ്ഥാനത്തിൽ സുജുവിനെ ഇസ്റ്റ് പോലീസ് പിടികൂടുകയായിരുന്നു. കൊല്ലം ഇസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുണിന്റ നേതൃത്വത്തിൽ എസ്.ഐ മാരായ രഞ്ചു, ജോസ്, ഷെഫീക്ക്, എഎസ്‌ഐ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക്
യാത്രയയപ്പും ആദരവും നല്കി

കൊല്ലം. സുദീര്‍ഘവും സ്തുത്യര്‍ഹവുമായ സേവനത്തിന് ശേഷം 31.01.2023 ന് കേരള പോലീസില്‍ നിന്നും പടിയിറങ്ങുന്ന കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കൊല്ലം സിറ്റി എസ്.എസ്.ബിയിലെ എ.എസ്.ഐ ശ്രീകുമാറിനും കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കൊല്ലം സിറ്റി ജില്ലാ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ യാത്രയയപ്പും ആദരവും നല്‍കി.

കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീ. എല്‍ വിജയന്റെ അദ്ധ്യക്ഷതയില്‍ പോലീസ് ക്ലബില്‍ വച്ച് നടന്ന യോഗം ബഹു.മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊമെന്റോയും പൊന്നാടയും നല്‍കി ആദരിക്കുകയും ചെയ്യ്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐപിഎസ് ന്റെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. എം ബദറുദ്ദീന്‍ സ്വാഗതം അരുളി. അഡീഷണല്‍ എസ്പി സോണി ഉമ്മന്‍കോശി, എസ്.എസ്.ബി എസിപി സിനി ഡെന്നീസ്, ഡിസിബി എസിപി സക്കറിയാ മാത്യു, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഡോ.ജോസ് ആര്‍, കെപിഒഎ, കെപിഎ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്മാരായ ആര്‍. പ്രശാന്ത്, എസ്.ആര്‍ ഷിനോദാസ്, സംഘടനാ ഭാരവാഹികളായ കെ.സുനി, ഷൈജു.എസ് എന്നിവര്‍ ആശംസ അറിയിച്ചു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആര്‍. ജയകുമാര്‍, കെ.പി.എ ജില്ലാ സെക്രട്ടറി ഷഹീര്‍ എസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെപിഒഎ വൈസ് പ്രസിഡന്റ് ലാലു.പി കൃതജ്ഞത അര്‍പ്പിച്ചു.

കലാസാരഥി പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു .

കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് കലാസാരഥി ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന വിവിധ കലാ വിഭാഗങ്ങൾക്കുള്ള എൻഡോവ്മെൻറ് അവാർഡുകൾക്കും ബാല്യ കലാനിധി പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല.ലോകമെമ്പാടുമുള്ള ഏത് മലയാളിക്കും അപേക്ഷിക്കാം.സംഗീതത്തിന് ബാംഗ്ലൂർ സൽസംഗ് , പാർത്ഥസാരഥിപുരം വിശ്വനാഥൻ എന്നിവരുടെ പേരിൽ രണ്ട് എൻഡോവ്മെന്റുകൾ ഉണ്ട്. കഥകളിക്ക് മുതുപിലാക്കാട് പരമേശ്വരൻ കുട്ടി,നൃത്തത്തിന് നാട്യശ്രീ ഭോപ്പാൽ, മേളത്തിന് വി. നാരായണൻ നായർ , ചിത്രകലക്ക് ലാൻസ് നായിക് ശ്രീരാജ് എന്നിവയാണ് മറ്റ് എൻഡോവ് മെൻറ് അവാർഡുകൾ.
പരമാവധി 5000 രൂപയും പ്രശസ്തി പത്രവും ശില്പവും ഓരോ അവാർഡിനും ലഭിക്കും. കൂടാതെ കലാമേഖലയിൽ കഴിവു തെളിയിച്ച ഒരു കുട്ടിക്ക് ബാല്യകലാനിധി പുരസ്കാരവും നൽകുന്നു. മെയ് ആദ്യവാരം നടക്കുന്ന കലാസാരഥി വാർഷിക ഫെസ്റ്റിവലിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യപ്പെടും. നിർദ്ദേശമായോ സ്വന്തമായോ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകൾ ഡയറക്ടർ, കലാസാരഥി ചാരിറ്റബിൾ ട്രസ്റ്റ്, മുതുപിലാക്കാട് , പോരുവഴി.പി ഓ കൊല്ലം എന്ന വിലാസത്തിൽ അയക്കണം.വിശദവിവരങ്ങൾക്ക് 9656875710 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക. വടക്കൻ സമ്പ്രദായത്തിലുള്ള കളരി, കഥകളി, നൃത്തം, പാട്ട്, വയലിൻ, ഗിത്താർ ,കീബോർഡ് , ചിത്രകല തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ക്ലാസുകൾ കലാസാരഥിയിൽ നടക്കുന്നുണ്ട്.

Advertisement