വെമ്പായത്തിന് സമീപം ടിപ്പറും ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു

തിരുവനന്തപുരം. വെമ്പായത്തിന് സമീപം വേറ്റിനാട് ടിപ്പറും ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു. ലോറിയുടെ അമിതവേഗമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ലോറിക്കുളളില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിസാര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം സി റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

Advertisement