കടുത്തുരുത്തിയിൽ തിരഞ്ഞെടുപ്പ് നീരക്ഷണ സംഘത്തിൻ്റെ വാഹനത്തിന് മുകളിലേക്ക് മരം വീണു

കോട്ടയം: കടുത്തുരുത്തിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നിരീക്ഷണസംഘം ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. ഉദ്യോഗസ്ഥനും ജീവന ക്കാരും രക്ഷപ്പെട്ടത് തലനാരിഴ യ്ക്ക്. കാർ തകർന്നു. ഇന്നലെ ഇരവിമംഗത്താണ് അപകടം. നിരീക്ഷണസംഘം ടീം ലീഡർ കടുത്തുരുത്തി പഞ്ചാ യത്തിലെ സീനിയർ ക്ലാർക്ക് കെ. വി. സനീഷ്, വിഡിയോഗ്രഫർ ഡ്രൈവർ
ചന്ദ്രബോസ്, കാർ ഡ്രൈവർ ജോഷി ജോർജ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്
ഇരവിമംഗലം ക്ഷേത്രത്തിൻ്റെ സമീപത്ത് സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് ബോർഡുകൾ പരിശോധിക്കാൻ എത്തിയതാണ് നിരീക്ഷണസംഘം . കാർ അമ്പലത്തിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് മൂവരും പുറത്തിറങ്ങി നിൽക്കുമ്പോൾ മരം കടപുഴകി വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു

Advertisement