ചവറു കത്തിച്ച കനല്‍ക്കൂനയില്‍ വീണ് കുട്ടിക്കുരങ്ങന് ഗുരുതരപരുക്ക്

ശാസ്താംകോട്ട. ചവറു കത്തിച്ച കനല്‍ക്കൂനയില്‍ വീണ് കുട്ടിക്കുരങ്ങന് ഗുരുതരപരുക്ക്. ഡിബി കോളജിന് സമീപം കളിഞ്ഞ ദിവസമാണ് കുരങ്ങിന് അപകടം പറ്റിയത്. ചാമ്പല്‍ക്കൂനയില്‍ ഭക്ഷണം തിരഞ്ഞ് കനലില്‍ പെടുകയായിരുന്നു. കാലിനും കൈകള്‍ക്കും പരുക്കേറ്റ് അവശനിലയിലായ കുരങ്ങിനെ പൊതുപ്രവര്‍ത്തകര്‍ മൃഗാശുപത്രിയിലെത്തിച്ചിരുന്നു.

എന്നാല്‍ ഇന്‍ഫെക്ഷന്‍ കൂടുതലായതിനാല്‍ മികച്ച ചികില്‍സവേണമെന്നാണ് നിര്‍ദ്ദേശം. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും ആരും എത്തിയില്ല. വേദനിച്ചു നിലവിളിക്കുന്ന കുരങ്ങിനെ ഡിബി കോളെജിലാണ് സൂക്ഷിച്ച് പരിചരിക്കുന്നത്.

Advertisement