‘ഇങ്ങനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും’ ,പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാഘട്ട വികസനം കാക്കനാടേക്ക് നീട്ടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി.

കേരളത്തിന്റെ വികസനത്തിന് അനുമതി നല്‍കിയതിലും ഫണ്ട് അനുവദിച്ചതിലും ഒരു മലയാളി എന്ന നിലയില്‍ പ്രധാനമന്ത്രിയോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് ഹരീഷ് പറഞ്ഞു. ‘ഇങ്ങനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും’ എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇടതു സഹയാത്രികനായിരുന്ന ഹരീഷ് ഇടതുപക്ഷത്തെയും വിശേഷിച്ച് പിണറായി സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ചതുവഴിയാണ് അടുത്തിടെ ശ്രദ്ധേയനായത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മോദിജീ ഞാന്‍ കാക്കനാടാണ് താമസിക്കുന്നത്…മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതില്‍ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നല്‍കിയതില്‍ ഫണ്ട് അനുവദിച്ചതില്‍ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി…ഇങ്ങിനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും…കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Advertisement