വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ അനുവദിച്ച് ഹൈക്കോടതി. പൊലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാർ കമ്പനിയുടെയും ആവശ്യം ജസ്റ്റിസ് അനു ശിവരാമൻ അംഗീകരിച്ചു.

പ്രതിഷേധത്തിന് കാരണം എന്തായാലും നിയമപരമായി അനുമതിയുള്ള പദ്ധതിയെ തടസപ്പെടുത്താനാകില്ലെന്നാണ് കോടതി നിലപാട്. പദ്ധതി പ്രവർത്തനത്തിന് സർക്കാർ പൊലീസ് സുരക്ഷ നൽകണം. ആവശ്യമെങ്കിൽ കേന്ദ്രസഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സമരക്കാർക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സർക്കാരിനെതിരെ സമരം ചെയ്യാനുള്ള അവകാശം, നിയമപരമായി അംഗീകരിച്ച പദ്ധതി തടസപ്പെടുത്താനുള്ള അവകാശമല്ല. സമരം ചെയ്യാനുള്ള അവകാശമെന്നാൽ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമാണെന്നും കോടതി കൂട്ടിച്ചേർത്തു. ഈമാസം 27ന് വിഷയം വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Advertisement