25.2 C
Kollam
Saturday 10th October, 2026 | 05:27:43 AM
Home News Breaking News സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

റിയാദ്: സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനായി. മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങി. സൗദി ഭരണകൂടം റഹീമിന്റെ എക്‌സിറ്റ് വിസയില്‍ ഒപ്പുവെച്ചു. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ അവസാനിച്ചതോടെ അബ്ദുല്‍ റഹീം ഉടന്‍ നാട്ടിലെത്തിയേക്കും.

യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് എക്സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചത്. 2006 ഡിസംബര്‍ 24നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാവുന്നത്.

ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് സമാഹരിച്ച ദയാധനം ഇന്ത്യന്‍ എംബസി വഴി നേരത്തെ റിയാദ് കോടതിയില്‍ അടച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയ കോടതി, തുടര്‍ന്ന് 20 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയായിരുന്നു.