വിമാനം തടാകത്തിൽ വീണു; 15 യാത്രക്കാരെ രക്ഷിച്ചു

ഡോഡോമ സിറ്റി: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ തടാകത്തിൽ വിമാനം തകർന്നുവീണു. വിമാനത്തിൽ 49 യാത്രക്കാരുണ്ടെന്നാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തിയെന്നാണു റിപ്പോർട്ട്.

ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നു വീണത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Advertisement