കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീത്ഥാടകർക്ക് അമിത ഭാരം


മലപ്പുറം.കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീത്ഥാടകർക്ക് അമിത ഭാരം

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് നിശ്ചയിച്ചത് ഉയർന്ന യാത്ര നിരക്ക്

1,65,000 രൂപയാണ് വിമാന കൂലി ആയി കരിപ്പൂരിൽ നിന്നും പോകുന്ന ഒരു ഹജ്ജ്‌തീർത്ഥാടകൻ നൽകേണ്ടത്

നെടുമ്പാശ്ശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 75000 രൂപ അധികം നൽകണം

എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്നും സർവ്വീസ് നടത്തുന്നത്


വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിനുളള കരിപ്പൂരിലെ നിയന്ത്രണമാണ് ഹാജ്ജിമാർക്ക് തിരിച്ചടിയായത്

കരിപ്പൂരിൽ നിന്നും ലോഗേജ് കൊണ്ടുപോകുന്നതും കുറവ്

കണ്ണൂർ ,നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർക്ക് നിശ്ചയിച്ച തുക 86,000 മാത്രം

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെ


നിരക്ക് വർധനക്ക് എതിരെ ഇടപെടണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മലപ്പുറം എംപിയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

Advertisement