രണ്ട് പൈലറ്റുമാരും ഉറങ്ങിപോയതിനെതുടര്‍ന്ന് വിമാനം 28 മിനിറ്റ് ദിശമാറി സഞ്ചരിച്ചതായി റിപ്പോര്‍ട്ട്

ജക്കാര്‍ത്ത.സംഭവം നടന്നത് ഇന്തോനേഷ്യയിലാണ്.കെ എന്‍ കെ ടി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജനുവരി 25 നായിരുന്നു സംഭവം നടന്നത്. കെഎന്‍കെടി റിപ്പോര്‍ട്ടനുസരിച്ച് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം അന്വേഷണം നടത്തും. വിമാനത്തിലെ പൈലറ്റും സഹ പൈലറ്റും ഉറങ്ങി പോവുകയായിരുന്നു. ഈ സമയം വിമാനത്തില്‍ 153 യാത്രക്കാരും നാല് ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും തന്നെ പരിക്കുകളോ വിമാനത്തിന് കേട്പാടുകളോ സംഭവിച്ചട്ടില്ല.
പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷം വിമാനത്തിന്റെ ക്യാപ്റ്റന്‍ കുറച്ച് നേരം വിശ്രമിക്കുന്നതായി സഹ പൈലറ്റിനോട് പറഞ്ഞു. എന്നാല്‍ സഹപൈലറ്റും കുറച്ച് സമയത്തിന് ശേഷം ഉറങ്ങിപോവുകയായിരുന്നു.

Advertisement