പൗരത്വബില്ലിനെതിരെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രതിഷേധം വ്യാപകം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് പന്തം കൊളുത്തി പ്രകടനം. ഡിവൈഎഫ്ഐ, എസ്എഫ്ഐ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി റിയാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.

കോഴിക്കോട് രാത്രി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധം.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. നൂറിലധികം പ്രവർത്തകർ പന്തം കൊളുത്തി പ്രകടനത്തിൽ പങ്കെടുത്തു. ഡിവൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

പൗരത്വ നിയമഭേദഗതിക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകർ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എജിസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നരേന്ദ്രമോദിയുടെ ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ വലിച്ചുകീറി. നാളെ ഇടതുമുന്നണിയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും

Advertisement