സി എ എ റാലി, മുഖ്യമന്ത്രിയെ കേൾക്കാൻ മാത്രം ജനക്കൂട്ടം

കൊല്ലം.സി പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ   ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷ സദസിൽ  ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ സദസ്  കാലിയായി. വിഷയത്തിൽ  അതൃപ്തി പരസ്യമാക്കി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അധ്യക്ഷനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി.


കൊല്ലം പീരങ്കി മൈതാനത്തെ പൗരത്വ സംരക്ഷണ സദസാണ് വേദി. സി എ എ വിഷയത്തിലെ പൊതുജന പ്രക്ഷോഭമായിരുന്നു സി  പി ഐ എം  നേതൃത്വം നൽകിയ പരിപാടിയുടെ കാതൽ. 6.45 ന് നിശ്ചയിച്ച പരിപാടി തുടങ്ങിയത്   7 മണിയോടെ .നോമ്പ് തുറന്ന് നിസ്കാരവും കഴിഞ്ഞ് ഏഴേകാലോടെയെത്തി ഇസ്ലാം മത പണ്ഡിതർ എത്തിയെങ്കിലും ഉദ്ഘാടകനായ മുഖ്യമന്ത്രി എത്തിയത് പിന്നെയും വൈകി.



ഉദ്ഘാടന പ്രസംഗത്തിന് മുൻപ്   മന്ത്രിമാരായ ജെ ചിഞ്ചു റാണിയും കെ ബി ഗണേഷ് കുമാറും സംസാരിച്ചു. ഇടത് സ്ഥാനാർത്ഥി എം.മുകേഷ് ഭരണഘടനാ വായിച്ചു. പിന്നീട് ഉദ്ഘാടകനായ മുഖ്യമന്ത്രിയുടെ ഒരു മണിക്കൂർ നീണ്ട  പ്രസംഗം.


മുഖ്യമന്ത്രിയുടെ  പ്രസംഗം അവസാനിച്ചതോടെ  സദസ്  കാലി.പ്രവർത്തകരോട് അൽപ നേരം കൂടി കസേരയിൽ തുടരാൻ  അധ്യക്ഷനായ   മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. വിഷയത്തിൽ അതൃപ്തി മറച്ചു വയ്ക്കാതെ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി

സദസ് ശൂന്യമായതിൽ അബ്ദുൾ അസീസ് മൗലവി പരിഭവം രേഖപ്പെടുത്തുന്നതിനിടെ    മുഖ്യമന്ത്രിയും വേദി വിട്ടു.


സി എ എ വിഷയത്തിൽ   ന്യൂനപക്ഷ വിഭാഗങ്ങളെ  പിന്തുണച്ച്  കൊല്ലത്ത്  നടന്ന പൗരത്വ സംരക്ഷണ സദസ് അവസാനിച്ചത് ഒഴിഞ്ഞ കസേരകൾക്ക് സാക്ഷിയാക്കിയാണ്. ജില്ലയിലെ എല്ലാ ലോക്കൽ കമ്മറ്റിയിൽ നിന്നും നിശ്ചിതം ആളുകളെ  പങ്കെടുപ്പിച്ചായിരുന്നു പരിപാടി.

Advertisement